ഇടുക്കിയില്‍ ചക്കക്കൊമ്പന്‍ ജീപ്പ് ആക്രമിച്ചു

Update: 2023-02-28 05:16 GMT
ഇടുക്കിയില്‍ ചക്കക്കൊമ്പന്‍ ജീപ്പ് ആക്രമിച്ചു

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാല്‍ 80 ഏക്കറില്‍ തൊഴിലാളികളുമായി വന്ന വാഹനം ചക്കക്കൊമ്പന്‍ എന്ന കാട്ടാനയാണ് ആക്രമിച്ചത്. തൊഴിലാളികളെ തോട്ടത്തില്‍ ഇറക്കി മടങ്ങുമ്പോളായിരുന്നു ജീപ്പിന് നേരേ ആക്രമണം. ജീപ്പ് ഡ്രൈവര്‍ ആനയെ കണ്ട് ഓടിരക്ഷപ്പെട്ടു. അതേസമയം, ഇടുക്കിയിലെ ശല്യക്കാരനായ അരിക്കൊമ്പനെ ഉടന്‍ മയക്കുവെടിവച്ച് പിടികൂടും. വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘം വാരാന്ത്യത്തില്‍ ഇടുക്കിയിലെത്തും.

Tags:    

Similar News