പോലിസ് പരാജയപ്പെട്ടാല്‍ ജനാധിപത്യം പരാജയപ്പെട്ടു- യുവ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഉപദേശവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പോലിസ് നയരൂപീകരണ ഏജന്‍സിയായ ബ്യൂറോ ഓഫ് പോലിസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റാണ് യുവ പോലിസ് ഉദ്യോഗസ്ഥരുടെ സമ്മേളനം സംഘടിപ്പിച്ചത്.
ഗുര്‍ഗോണ്‍: പോലിസുകാരെ സാധാരണക്കാര്‍ വിശ്വാസത്തിലെടുക്കാതിരിക്കുകയും അവര്‍ നിയമം നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്താല്‍ ജനാധിപത്യം പരാജയപ്പെടുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍. യുവ പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ദോവല്‍.
കുലീനരെയും ഉന്നതരെയും മാത്രമാണ് പോലിസ് സേന സേവിക്കുന്നതെന്ന വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയണം. നിയമപാലനം ജനാധിപത്യത്തിലെ ഏറ്റവും പവിത്രമായ ജോലിയാണ്-മൂന്നാമത് യുവ എസ്പിമാരുടെ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ദോവല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പോലിസ് നയരൂപീകരണ ഏജന്‍സിയായ ബ്യൂറോ ഓഫ് പോലിസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റാണ് യുവ പോലിസ് ഉദ്യോഗസ്ഥരുടെ സമ്മേളനം സംഘടിപ്പിച്ചത്.
പോലിസുകാര്‍ക്ക് നിയമം നടപ്പാക്കാന്‍ കിഞ്ഞില്ലെങ്കില്‍ നിയമനിര്‍മ്മാണം അസാധുവാകും. നിയമം നടപ്പാക്കുന്നതിനനുസരിച്ചാണ് അത് നല്ലതാവുന്നത്. 1968 ല്‍ ഐപിഎസ്സില്‍ ചേര്‍ന്നതു മുതല്‍ നീണ്ട അമ്പത് വര്‍ഷത്തെ ബന്ധം പോലിസ് സേനയുമായുണ്ട്. നിയമത്തോട് പ്രതിജ്ഞാബദ്ധമാവുക എന്നത് ജനാധിപത്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്. ചെയ്യുന്നതെന്തും നീതിയുക്തവും വസ്തുനിഷ്ഠവുമാവണം. ഇതാണ് പോലിസിന്റെ വിശ്വസ്യത ഉറപ്പുവരുത്തുന്നത്.
ജനങ്ങളുടെ മനശ്ശാസ്ത്രം പഠിച്ചിരിക്കുകയെന്നത് പോലിസുകാരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഏറ്റവും ബഹിഷ്‌കൃതരും ഉന്നതരുമല്ലാത്തവര്‍ക്കിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യുവ പോലിസുകാരോട് അഭ്യര്‍ത്ഥിച്ചു.