മൗ; മുഖ്താര്‍ അന്‍സാരി ആംബുലന്‍സ് കേസില്‍ ബിജെപി നേതാവ് അല്‍ക്ക റായിയെയും സഹോദരന് ശേഷനാഥ് റായിയെയും ഉത്തര്‍പ്രദേശ് പൊലിസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
ഗുണ്ടാ ആക്റ്റ് പ്രകാരം അറസ്റ്റിലായ അന്സാരിയെന്നയാള്ക്കും സഹായികള്‍ക്കും ആംബുലന്‍സ് ഉപയോഗിച്ച് നിയമവിരുദ്ധമായി ജയിലില്‍ നിന്ന് പഞ്ചാബ് കോടതിയിലേക്ക് യാത്ര ചെയ്യാന്‍ സഹായിച്ച സംഭവത്തിലാണ് അറസ്റ്റ്. ആ കേസില്‍ അന്‍സാരിക്കും മറ്റ് 12 പേര്‍ക്കുമെതിരെ ഗുണ്ടാ നിയമപ്രകാരം പോലിസ് കേസെടുത്തിട്ടുണ്ട്.
അല്‍ക്കാ റായിയെയും സഹോദരന് ശേഷ്നാഥ് റായിയെയും പോലിസ് മൗവില്‍ നിന്ന് ബരാബങ്കിയിലേക്ക് കൊണ്ടുപോയി. പഞ്ചാബിലെ റോപ്പര്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴാണ് ഗുണ്ടയായ അന്‍സാരി രാഷ്ട്രീയത്തിലിറങ്ങിയത്.
അന്‍സാരി ഇപ്പോള്‍ ബന്ദ ജയിലിലാണ്.