ഇല്യൂസറി ട്രൂത്ത് ഇഫക്ട്; ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഏറ്റവും വലിയ ആയുധം
പരിചയം യുക്തിസഹതയെ മറികടക്കുമെന്നും ഒരു വസ്തുത തെറ്റാണെന്ന് ആവര്‍ത്തിച്ച് കേള്‍ക്കുന്നത് കേള്‍വിക്കാരന്റെ വിശ്വാസങ്ങളെ ബാധിക്കുമെന്നും 2015 ലെ ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട്: ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഉപയോഗിക്കുന്നത് ഇല്യൂസറി ട്രൂത്ത് ഇഫക്ട് എന്ന തന്ത്രം. ഇല്ലാത്ത ഒരു കാര്യത്തെ കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നത് അത് ഉണ്ടെന്ന തോന്നല്‍ ജനിപ്പിക്കാന്‍ കാരണമാകും എന്നതാണ് ഇല്യൂസറി ട്രൂത്ത് ഇഫക്ടിന്റെ തത്വം. 1977 ല്‍ വില്ലനോവ യൂനിവേഴ്‌സിറ്റിയിലും ടെമ്പിള്‍ യൂനിവേഴ്‌സിറ്റിയിലും നടത്തിയ പഠനത്തിലാണ് ഈ പ്രതിഭാസം ആദ്യമായി തിരിച്ചറിഞ്ഞത്.
അഡോള്‍ഫ് ഹിറ്റ്‌ലറുടെ കാലത്ത് ഗീബല്‍സ് നുണപ്രചരണത്തിലൂടെ ക്രിസ്ത്യാനികളെ ജൂതന്‍മാര്‍ക്ക് എതിരാക്കി നാസിസത്തിന് ജനപിന്തുണ വര്‍ധിപ്പിച്ചിരുന്നു. ഇത് ഗീബല്‍സിയന്‍ തന്ത്രം എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1977ല്‍ രണ്ടു യുനിവേഴ്‌സിറ്റികളിലെ മനശ്ശാസ്ത്ര വിഭാഗം നടത്തിയ പഠനമാണ് ശാസ്ത്രീയമായി തന്നെ ഇതിന്റെ സാധ്യതകള്‍ കണ്ടെത്തിയത്.
ഒരു വിവരം ലഭിച്ചാല്‍ അത് അവരുടെ ധാരണയ്ക്ക് അനുസൃതമാണോ അതോ പരിചിതമാണോ എന്ന് ആളുകള്‍ ആശ്രയിക്കുന്നു. ആദ്യ നിബന്ധന യുക്തിസഹമാണ്, കാരണം ആളുകള്‍ പുതിയ വിവരങ്ങള്‍ ശരിയാണെന്ന് ഇതിനകം അറിയുന്നതുമായി താരതമ്യം ചെയ്യുന്നു. പുതിയതും ആവര്‍ത്തിക്കാത്തതുമായ പ്രസ്താവനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രസ്താവനകള്‍ വിശകലനം ചെയ്യുന്നത് എളുപ്പമാക്കുന്നു. ആവര്‍ത്തിച്ചുള്ള നിഗമനം കൂടുതല്‍ സത്യമാണെന്ന് വിശ്വസിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.
പരിചയം യുക്തിസഹതയെ മറികടക്കുമെന്നും ഒരു വസ്തുത തെറ്റാണെന്ന് ആവര്‍ത്തിച്ച് കേള്‍ക്കുന്നത് കേള്‍വിക്കാരന്റെ വിശ്വാസങ്ങളെ ബാധിക്കുമെന്നും 2015 ലെ ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ വിവരത്തിന്റെ ആവര്‍ത്തനത്തിലൂടെ 'പ്രോസസ്സിംഗ് ഫ്‌ലുവന്‍സി' പ്രവര്‍ത്തിക്കുകയും അത് വിവരം സത്യമാണെന്ന് വിശ്വസിക്കാന്‍ കാരണമാകുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു.
മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകള്‍, ആള്‍ ദൈവങ്ങള്‍, രാഷ്ട്രീയക്കാര്‍ എന്നിവരാണ് ഇത് വലിയ തോതില്‍ പ്രയോഗിക്കുന്നത്. ഇന്ത്യന്‍ ചരിത്രം മാറ്റിമറിക്കല്‍, ലൗ ജിഹാദ്, മുസ്‌ലിംകളെ ഭീകരവല്‍ക്കരിക്കല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഹിന്ദുമത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നിരന്തരമായി പ്രയോഗിക്കുന്നതും ഇല്യൂസറി ട്രൂത്ത് ഇഫക്ട് തന്ത്രമാണ്. മതിയായ തവണ ആവര്‍ത്തിച്ചാല്‍, ഉറവിടങ്ങള്‍ വിശ്വാസയോഗ്യമല്ലെങ്കിലും വിവരങ്ങള്‍ ശരിയാണെന്ന് മനസ്സിലാക്കാമെന്നും, ആളുകള്‍ സ്വയം അറിയാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ ഇത്തരം സ്വാധീനം വളരെ വ്യക്തമാണെന്നും ഈ വിഷയത്തില്‍ ആദ്യം പഠനം നടത്തിയ വില്ലനോവ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്.