സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസത്തെ ചെറുത്തു തോല്‍പിക്കുക: പോപുലര്‍ ഫ്രണ്ട്

Update: 2022-08-04 02:20 GMT

കരുനാഗപ്പള്ളി: സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസത്തെ ചെറുത്തു തോല്‍പിക്കേണ്ടത് എല്ലാ പൗരന്‍മാരുടെയും ബാധ്യതയാണന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കല്ലേലിഭാഗം ഏരിയ സമ്മേളനം 'നാട്ടൊരുമ'2022 സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് ദിവസങ്ങളിലായി നടന്ന ഏരിയ സമ്മേളനം ഏരിയ പ്രസിഡന്റ് എം എച്ച് സിയാദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാംപ്, സൗജന്യ മരുന്നു വിതരണം രക്തദാനം, കുട്ടികളുടെ കലാകായിക മത്സരങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, ഇശല്‍ സന്ധ്യ എന്നിവ നടന്നു. ഏരിയ പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സമാപന സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി ഷഫീഖ് കല്ലേലിഭാഗം സ്വാഗതം ആശംസിച്ചു. ഡിവിഷന്‍ പ്രസിഡന്റ് റാഷിദ് റഷാദി, ഡിവിഷന്‍ സെക്രട്ടറി നിസാം, എസ്ഡിപിഐ തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാദ്, എന്‍ഡബ്ല്യൂഎഫ് കരുനാഗപ്പള്ളി സൗത്ത് ഡിവിഷന്‍ സെക്രട്ടറി ജാഷിദാ ശിഹാബ്, കല്ലേലിഭാഗം മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അസീസ് സംസാരിച്ചു.

Tags:    

Similar News