ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്കു നേരെ അസഭ്യവും ഭീഷണിയും ; ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി , മട്ടാഞ്ചേരി വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ആശുപത്രി എന്നീ ആശുപത്രികളിലെ ഡ്യൂട്ടി ഡോക്ടര്‍മാരെയാണ് കഴിഞ്ഞ ദിവസം രോഗികളുടെ കൂടെ വന്നവര്‍ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തത്
കൊച്ചി : ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ പി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി , മട്ടാഞ്ചേരി വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ആശുപത്രി എന്നീ ആശുപത്രികളിലെ ഡ്യൂട്ടി ഡോക്ടര്‍മാരെയാണ് കഴിഞ്ഞ ദിവസം രോഗികളുടെ കൂടെ വന്നവര്‍ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
തൃപ്പൂണിത്തുറ ആശുപത്രിയിലെ പ്രതിഷേധയോഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഷഫീക്ക് ഉദ്ഘാടനം ചെയ്തു. ആര്‍എംഒ ഡോ. അനില്‍ ശിവദാസ്, കെജിഎംഒഎ ജില്ലാ ഖജാന്‍ജി ഡോ. എസ് രമ്യ, കണ്‍വീനര്‍ ഡോ. പൂര്‍ണ്ണിമ പ്രസംഗിച്ചു. മട്ടാഞ്ചേരി ആശുപത്രിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം സൂപ്രണ്ട് ഡോ.സ്മിജി ഉദ്ഘാടനം ചെയ്തു. സീനിയര്‍ നേതാക്കളായ ഡോ.ജോയ് ജോര്‍ജ്, ഡോ. അനിലകുമാരി, മുന്‍ സെക്രട്ടറി ഡോ. പ്രശാന്ത്, കണ്‍വീനര്‍ ഡോ. അപര്‍ണ്ണ ഗോപിനാഥ് പ്രസംഗിച്ചു. രണ്ട് സംഭവങ്ങളിലും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.