തീവ്ര മഴയില്ല; റെഡ് അലര്‍ട്ടുകൾ പിന്‍വലിച്ചു

Update: 2019-10-22 16:08 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ റെഡി അലർട്ട് മുന്നറിയിപ്പുകൾ പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എറണാകുളം എന്നിവിടങ്ങളിലും നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. 24ന് ഇടുക്കിയില്‍ യെല്ലോ അലര്‍ട്ടും 25ന് ഗ്രീന്‍ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോഡും കണ്ണൂരും 23ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ 12 ദുരിതാശ്വാസ ക്യാമ്പുകളില്‍ മൂന്നെണ്ണം പിരിച്ചുവിട്ടു. തോപ്പുംപടി, ഇടപ്പള്ളി സൗത്ത് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് പിരിച്ചുവിട്ടത്.

Similar News