കണ്ണൂര്‍: കൈക്കൂലി കേസില്‍ കൊമേഴ്‌സ്യല്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് കോടതി തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് സ്വദേശിയായ ഇന്‍സ്‌പെക്ടര്‍ പി അബ്ദുല്‍ നാസര്‍, ശ്രീകണ്ഠാപുരം സ്വദേശിയായ പ്യൂണ്‍ ഇ പി സന്ദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. തലശ്ശേരി വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ കൈക്കൂലിക്കേസിലാണ് കോടതി വിധി പറഞ്ഞത്.
അബ്ദുല്‍ നാസറിന് 2 വര്‍ഷം തടവും 1,60,000 രൂപ പിഴയും, സന്ദീപിന് 1 വര്‍ഷം തടവും 60000 രൂപ പിഴയുമാണ് ശിക്ഷ. 2012ല്‍ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന സുനില്‍ ബാബു കോളോത്തുംകണ്ടിയാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.