സുപ്രിംകോടതിയില്‍ ഇമ്രാന്‍ഖാന് തോല്‍വി; അവിശ്വാസ പ്രമേയം ശനിയാഴ്ച

Update: 2022-04-07 16:19 GMT

ഇസ് ലാമാബാദ്: അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാതെ പാര്‍ലമെന്റ് പിരിച്ചുവിട്ട് മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരേയുള്ള കേസില്‍ പാക് സുപ്രിംകോടതിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് തോല്‍വി. അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചു. പിരിച്ചുവിട്ട പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത് സഭാനടപടികള്‍ തുടങ്ങിവയ്ക്കാനും അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാനും കോടതി സ്പീക്കറോട് നിര്‍ദേശിച്ചു.

അവിശ്വാസപ്രമേയം വിജയിക്കുകയാണെങ്കില്‍ അത്തരത്തില്‍ പുറത്തുപോകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ മാറും. ഇതിനുമുമ്പ് ഉണ്ടായിരുന്ന രണ്ട് പ്രധാനമന്ത്രിമാരും വോട്ടെടുപ്പിന് മുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു.

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയം ഞായറാഴ്ചയാണ് അവതരിപ്പിക്കാനിരുന്നത്. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ അത് നടക്കാതെ പോയി. അത് നടന്നിരുന്നെങ്കില്‍ ഇമ്രാന്‍ ഖാന്‍ പുറത്തുപോകേണ്ടിവരുമായിരുന്നു. അത് ഒഴിവാക്കുന്നതിന്റെ കൂടെ ഭാഗമായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് ഇമ്രാന്‍ഖാന്റെ ശുപാര്‍ശ പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

ഈ നീക്കത്തിനെതിരേ പ്രതിപക്ഷം സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതിയാണ് അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരേ രംഗത്തുവന്നത്. 

Tags:    

Similar News