അസമില്‍ ബിജെപി 79 സീറ്റില്‍ മുന്നേറുന്നു; കോണ്‍ഗ്രസ്സ് 47 ഇടത്ത് മുന്നില്‍
ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അസമില്‍ 126 സീറ്റില്‍ 79 ലും ബിജെപിക്ക് മുന്നേറ്റം. 47 സീറ്റില്‍ കോണ്‍ഗ്രസ്സാണ് മുന്നേറുന്നത്. 126 അംഗ നിയമസഭയില്‍ അധികാരത്തിലെത്തണമെങ്കില്‍ 64 സീറ്റ് നേടണം.
126 സീറ്റില്‍ 93 സീറ്റില്‍ മല്‍സരിച്ച ബിജെപി 62 ഇടത്താണ് മുന്നേറുന്നത്. ബിജെപി സഖ്യത്തിലുള്ള അസം ഗണപരിഷത്ത് 29 മണ്ഡലത്തില്‍ മല്‍സരിച്ചു. 9 സീറ്റില്‍ മുന്നേറുന്നു. യുപിപിഎല്‍ പതിനൊന്നിടത്ത് മല്‍സരിച്ചു. 8 ഇടത്ത് മുന്നേറുന്നു. ബിജെപി സഖ്യം ആകെ 79 സീറ്റില്‍ മുന്നേറുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74 സീറ്റിലാണ് ബിജെപി സഖ്യം വിജയിച്ചത്.
തൊട്ടടുത്ത എതിരാൡളായ കോണ്‍ഗ്രസ് സഖ്യം 126 മണ്ഡലങ്ങളില്‍ മല്‍സരിച്ചു. 47 മണ്ഡലങ്ങളിലാണ് മുന്നേറുന്നത്. കഴിഞ്ഞ വര്‍ഷം 51 സീറ്റില്‍ വിജയിച്ചിരുന്നു.
ഇത്തവണ 95 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ്സിന് 29 സീറ്റില്‍ മുന്നേറാനായി. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിന് 26 സീറ്റാണ് ലഭിച്ചത്. സിപിഎം ഇത്തവണ കോണ്‍ഗ്രസ് സഖ്യത്തിലാണ് മല്‍സരിച്ചത്. രണ്ട് സീറ്റില്‍ മല്‍സരിച്ച സിപിഎം ഒരു സീറ്റില്‍ മുന്നേറുന്നു.