ഹരിയാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് 1,710 ഡോസ് കൊവിഡ് വാക്‌സിന്‍ മോഷണം പോയി
ജന്‍ഡ്: ഹരിയാനയിലെ ജിന്‍ഡ് ജില്ലയില്‍ സിവില്‍ ആശുപത്രിയില്‍ നിന്ന് 1,710 ഡോസ് കൊവിഡ് വാക്‌സിന്‍ മോഷണം പോയി.
1,270 കൊവിഷീല്‍ഡ് വാക്‌സിനും 440 കൊവാക്‌സിനുമാണ് മോഷണം പോയിരിക്കുന്നത്. ഒപ്പം പ്രധാനപ്പെട്ട ചില ഫയലുകളും പോയതായി ആശുപത്രി അധികൃതര്‍ മൊഴി നല്‍കി.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണ ചെയ്യേണ്ട വാക്‌സിനാണ് സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്. അതില്‍ നിന്നാണ് മോഷണം നടന്നിരിക്കുന്നത്. പോലിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് വാക്‌സിന്‍ ക്ഷാമം രാജ്യത്ത് വളരെ രൂക്ഷമായിരിക്കുകയാണ്.