ഹരിയാനയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,031ആയി

Update: 2020-05-22 01:30 GMT

ചണ്ഡിഗഢ്: 24 മണിക്കൂറിനുള്ളില്‍ 38 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ഹരിയാനയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,031 ആയി.

സംസ്ഥാനത്ത് ആകെ 681 പേര്‍ രോഗവിമുക്തി നേടി. സംസ്ഥാനത്തെ രോഗവിമുക്തി നിരക്ക് 66.05 രേഖപ്പെടുത്തി. നിലവില്‍ 335 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. ഇരട്ടിപ്പിനെടുക്കുന്ന സമയം 17 ദിവസമാണ്- സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ ഇതുവരെ 1,12,359 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 45,300 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 63,624 പേര്‍ ചികില്‍സയിലുണ്ട്. 3435 പേര്‍ മരിച്ചു. 

Tags:    

Similar News