ഹരിയാനയില്‍ 658 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ആകെ രോഗികള്‍ 21,240

Update: 2020-07-12 19:28 GMT

ചണ്ഡിഗഢ്: ഹരിയാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 658 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 21,240 ആയി.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 4,965 പേരാണ് ചികില്‍സയിലുള്ളത്. 15,983 പേരുടെ രോഗം ഭേദമായി. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 301 ആയി.

ഐസിഎംആര്‍ രേഖകളനുസരിച്ച് സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 75.25 ശതമാനമാണ്, രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം 21 ദിവസവുമാണ്. രാജ്യത്തെ താരതമ്യേന മെച്ചപ്പെട്ട കൊവിഡ് പ്രതിരോധന സംവിധാനങ്ങളിലൊന്നാണ് ഹരിയാനയിലേത്.  

Tags:    

Similar News