കര്‍ണാടകയില്‍ രണ്ട് ദിവസത്തിനുള്ളില്‍ 13.9 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകളെത്തും

Update: 2021-01-08 10:47 GMT

ബംഗളൂരു: കര്‍ണാടയില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ 13.9 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകളെത്തുമെന്ന് കര്‍ണാടക ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ മന്ത്രി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ഇതു സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

കര്‍ണാകയില്‍ ഡ്രൈ റണ്‍ നടക്കുന്ന ഒരു ആശുപത്രി സന്ദര്‍ശിച്ചതിനുശേഷമാണ് ആരോഗ്യമന്ത്രി ഡോ. കെ സുധാകറിന്റെ പ്രതികരണം.

'കര്‍ണാടകയെ സംബന്ധിച്ചിടത്തോളം ഒരു വലിയ സന്തോഷവാര്‍ത്ത വരാനിരിക്കുന്നത്. നാളെയോ അതിനുശേഷമോ 13.9 ലക്ഷം വാക്‌സിന്‍ ഡോസ് സംസ്ഥാനത്തെത്തുമെന്ന് ആരോഗ്യ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് എനിക്ക് വിവരം ലഭിച്ചു. ഇത് വലിയ സന്തോഷകരമായ വാര്‍ത്തയാണ്'- മന്ത്രി പറഞ്ഞു.

സ്വകാര്യ പൊതു മേഖലാ ആശുപത്രികളിലും ചികില്‍സാ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന 6.30 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ഇന്നാണ് കര്‍ണാടകയിലെ ഡ്രൈ റണ്‍. സംസ്ഥാനത്തെ 263 കേന്ദ്രങ്ങളിലാണ് ഇത് നടക്കുന്നത്. 

Tags:    

Similar News