മഹാരാഷ്ട്രയിലും ഇഞ്ചോടിഞ്ച്; ഇന്‍ഡ്യ സഖ്യം 23 സീറ്റില്‍ മുന്നില്‍

Update: 2024-06-04 04:42 GMT

മുംബൈ: മഹാരാഷ്ട്രയില്‍നിന്ന് പുറത്തുവരുന്നത് ഇന്‍ഡ്യ മുന്നണിക്ക് അനുകൂലമായ ട്രെന്‍ഡ്. ഇഞ്ചോടിഞ്ചാണ് സംസ്ഥാനത്തെ പോരാട്ടം. 48 സീറ്റില്‍ 23മായി ഇന്‍ഡ്യ മുന്നണി കുതിപ്പ് തുടരുകയാണ്. ബി.ജെ.പി 22 ഇടത്താണ് മുന്നിലുള്ളത്. ദേശീയതലത്തില്‍ ഇഞ്ചോടിഞ്ചാണു പോരാട്ടം. 244 സീറ്റുമായി ഇന്‍ഡ്യ മുന്നണിയും എന്‍.ഡി.എയും ഒപ്പത്തിമൊപ്പമാണ്.

രാജ്യത്തിന്റെ മൊത്തം ട്രെന്‍ഡിലേക്കു സൂചന നല്‍കുന്ന തരത്തിലാണ് മഹാരാഷ്ട്രയിലെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു പുറമെ ശിവസേനയും എന്‍.സി.പിയും പിളര്‍ത്തിയ 'ചാണക്യതന്ത്രം' ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. സമാനമായ തരത്തിലാണ് ഇപ്പോള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ജനങ്ങളുടെ സഹതാപം ഉദ്ദവ് താക്കറെയ്ക്കും ശരദ് പവാറിനും അനുകൂലമാകുകയാണെന്നാണു സൂചന.

യു.പി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. അന്തിമഫലത്തില്‍ യു.പിക്കൊപ്പം മഹാരാഷ്ട്രയിലെ ഫലവും നിര്‍ണായകമാകും.


Tags:    

Similar News