ലൈംഗികാതിക്രമ കേസിലെ പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തിരിച്ചടി; ഹാസന്‍ കൈവിട്ടു

Update: 2024-06-04 09:02 GMT
ഹാസന്‍: കര്‍ണാടകയിലെ ഹാസനിലെ സിറ്റിങ് എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി. കോണ്‍ഗ്രസിന്റെ ശ്രേയസ് എം പട്ടേലിനോട് 35000ത്തിലേറെ വോട്ടുകള്‍ക്ക് പ്രജ്വല്‍ പരാജയപ്പെട്ടത്. ജനതാദള്‍ (എസ്) നേതാവായ പ്രജ്വല്‍ രേവണ്ണ ബി.ജെ.പിയുടെ സഖ്യ കക്ഷിയായാണ് മത്സരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെത്തി ജെഡിഎസ് നേതാവ് കൂടിയായ പ്രജ്വലിന് വേണ്ടി വോട്ട് തേടിയിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ പ്രജ്വല്‍ രേവണ്ണയുടെ നൂറുകണക്കിന് സെക്സ് വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും പീഡന പരാതി ഉയരുകയും ചെയ്തതോടെ ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. എന്നാല്‍ പ്രജ്വല്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടില്‍ രാജ്യത്തിനു പുറത്തേക്കു കടക്കുകയായിരുന്നു.

മെയ് 31ന് പുലര്‍ച്ചെ ഇന്ത്യയില്‍ തിരികെയെത്തിയ പ്രജ്വല്‍ രേവണ്ണയെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ ആറുവരെ പ്രജ്വലിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.


Tags:    

Similar News