മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 176 പേര്‍ക്ക്

Update: 2021-03-07 12:56 GMT

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഞായറാഴ്ച 176 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 286 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇതോടെ ജില്ലയില്‍ 1,16,625 പേര്‍ രോഗമുക്തരായി.

രോഗം ബാധിച്ചവരില്‍ 170 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിതരായത്. 2 പേരുടെ രോഗഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. ഇതര സംസ്ഥാനത്തുനിന്നെത്തിയവര്‍ രണ്ട് പേരുണ്ട്.

ജില്ലയില്‍ 2,347 പേര്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നുണ്ട്. അതില്‍ 142 പേര്‍ കൊവിഡ് പ്രത്യേക ആശുപത്രിയിലും 68 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും 24 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നു. ആകെ നിരീക്ഷണത്തിലുള്ളവര്‍ 18,281.

ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 579 പേര്‍ മരിച്ചു.

Tags:    

Similar News