'മെക്‌സിക്കോയിലെ പഞ്ചവടിപ്പാലം': ഉദ്ഘാടനം കഴിഞ്ഞ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പാലം തകര്‍ന്നു; ഉദ്ഘാടകനടക്കം 8 പേര്‍ക്ക് പരിക്ക്

Update: 2022-06-09 15:30 GMT

ക്യൂര്‍നവാക നഗരം: മെക്‌സിക്കോയില്‍ ഉദ്ഘാടനം നടന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പാലം തകര്‍ന്നു. ചെറിയൊരു അരുവിക്കുമുകളില്‍ സ്ഥാപിച്ച തൂക്കുപാലമാണ് തകര്‍ന്നത്. ഉദ്ഘാടകനായ മേയറും അദ്ദേഹത്തിന്റെ ഭാര്യയും അടക്കം ഇരുപതോളം പേര്‍ താഴേക്ക് പതിച്ചു. 8പേരുടെ കയ്യൊടിഞ്ഞു.

മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയുടെ തെക്കന്‍ നഗരമായ ക്യൂര്‍നവാകയിലാണ് സംഭവം.

നദിക്കു കുറുകെയുണ്ടായിരുന്ന തടിയിലും ലോഹത്തിലും നിര്‍മിച്ച പാലം പുതുക്കി അതിന്റെ ഉദ്ഘാടനച്ചടങ്ങിനിടയിലാണ് അപകടമുണ്ടായത്. 

താങ്ങാവുന്നതില്‍ അധികം പേര്‍ പാലത്തില്‍ കയറിയതാണ് കാരണമെന്ന് മേയര്‍ പറഞ്ഞു.

Tags:    

Similar News