പത്തനംതിട്ടയില്‍ ഇതര സംസ്ഥാന ത്തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം തീവ്രമാകുന്നു
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം ശക്തമാകുന്നതായി ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്. നിര്‍മാണ, ബേക്കറി മേഖലയിലെ തൊഴിലാളികള്‍ക്കിടയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് കൊവിഡ് അവലോകനയോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പത്തനംതിട്ടയിലെ കൂടുതല്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ കൊവിഡ് പരിശോധന ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചുതുടങ്ങി. ഇതര സംസ്ഥാനത്തൊഴിലാളികള്‍ മിക്കവരും ചെറിയ കെട്ടിടങ്ങളില്‍ തിങ്ങിക്കൂടിയാണ് താമസിക്കുന്നതെന്നതുകൊണ്ട് അവര്‍ക്കിടയില്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍.