റിയാദ്: സൗദിയില്‍ 80 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 മുതല്‍ 18 വയസ്സ് പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു.
ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും രണ്ടാം ഡോസ് വാക്‌സിന് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തിട്ടുണ്ട്. സുരക്ഷിതമായി സ്‌കൂളുകള്‍ വീണ്ടും തുറക്കാനും എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തിയും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കാന്‍ മുഴുവന്‍ പേരും മുന്നോട്ടുവരണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കൊവിഡ് വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുക്കള്‍ക്കും നവജാതശിശുക്കള്‍ക്കും സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുന്ന ശക്തമായ തെളിവുകളുണ്ടെന്നും 42 ശാസ്ത്രീയ പഠനങ്ങളില്‍ ഇക്കാര്യം തെളിഞ്ഞതായും ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.