സൗദിയില്‍ തൊഴിലാളികള്‍ക്ക് സ്വന്തമായി റീ എന്‍ട്രി അടിക്കാം
റീഎന്‍ട്രി വിസാ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തൊഴിലാളി സൗദി അറേബ്യക്കകത്തായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
തൊഴിലാളികള്‍ക്ക് കാലാവധിയുള്ള, രജിസ്റ്റര്‍ ചെയ്ത തൊഴില്‍ കരാറുമുണ്ടായിരിക്കണം. റീഎന്‍ട്രി കാലം കവര്‍ ചെയ്യുന്ന നിലക്ക് കാലാവധിയുള്ള ഇഖാമയും ഉണ്ടായിരിക്കണം. പാസ്‌പോര്‍ട്ടില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുമുണ്ടായിരിക്കണം. റീഎന്‍ട്രി വിസാ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തൊഴിലാളി സൗദി അറേബ്യക്കകത്തായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ബാക്കിയുണ്ടാകാന്‍ പാടില്ല. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് പ്ലാറ്റ്‌ഫോമില്‍ തൊഴിലാളിക്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. റീഎന്‍ട്രി വിസാ അപേക്ഷ സമര്‍പ്പിക്കുന്നതു മൂലമുള്ള സാമ്പത്തിക ചെലവുകള്‍ തൊഴിലാളിയാണ് വഹിക്കേണ്ടത്. ആശ്രിതര്‍ക്ക് റീഎന്‍ട്രി വിസക്ക് അപേക്ഷ സമര്‍പ്പിക്കാനും അനുവാദമുണ്ട്. റീഎന്‍ട്രി വിസ റദ്ദാക്കാനും തൊഴിലാളിക്ക് സാധിക്കും. സ്വന്തം നിലക്ക് അപേക്ഷിക്കുന്നതു പ്രകാരം നേടുന്ന റീഎന്‍ട്രിയില്‍ രാജ്യം വിട്ട ശേഷം രജിസ്റ്റര്‍ ചെയ്ത തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ സൗദിയില്‍ തിരിച്ചെത്താതിരിക്കുകയും ബാധ്യതകള്‍ ലംഘിക്കുകയും ചെയ്യുന്ന പക്ഷം പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് തൊഴിലാളിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തും.