തമിഴ്‌നാട്ടില്‍ മതംമാറി മുസ് ലിമായവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ലഭിക്കുന്നില്ല; പരിഹരിക്കണമെന്ന് ആവശ്യം

Update: 2022-03-30 06:43 GMT

ചെന്നൈ: മറ്റ് മതങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് മതംമാറി വരുന്നവരെ തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമീഷന്‍ സംവരണത്തിന് പരിഗണിക്കില്ലെന്ന് പരാതി. പുതുതായി ഇസ് ലാം സ്വീകരിച്ചവര്‍ക്ക് പിന്നാക്ക വിഭാഗ മുസ്‌ലിംകളായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും പിഎസ്‌സി വഴിയുള്ള ജോലികളില്‍ സംവരണം ലഭിക്കുന്നില്ലെന്നും പകരം അവരെ 'മറ്റുള്ളവര്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നുതെന്നും എംഎല്‍എയും മണിത്തനേയ മക്കള്‍ കച്ചി നേതാവുമായ എം എച്ച് ജവാഹിറുള്ള പറഞ്ഞു.

പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് മതപരിവര്‍ത്തനത്തിനു ശേഷവും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മതപരിവര്‍ത്തനത്തിന് ശേഷം ജാതിയോ വര്‍ഗമോ മാറുന്നില്ലെന്ന് വിവിധ കോടതികളുടെ വിധിന്യായങ്ങളുണ്ട്. സംവരണവുമായി ബന്ധപ്പെട്ട ആവശ്യം അദ്ദേഹം ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തിനും യോജിപ്പാണ്. പരിഹാര നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ്‌നല്‍കിയിരുന്നുവത്രെ. പിഎസ് സി സ്വയംഭരണ സ്ഥാപനമായതിനാല്‍ അവരെയും പ്രശ്‌നം ധരിപ്പിച്ചിട്ടുണ്ട്.

്ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചര്‍ച്ച ചെയ്യുമെന്നും മുസ് ലിംങ്ങള്‍ക്ക് അനുകൂലമായി പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ്അദ്ദേഹം പറഞ്ഞു. 

Tags:    

Similar News