ആദ്യഘട്ടത്തില്‍ മൂന്നുകോടി പേര്‍ക്ക് മാത്രം സൗജന്യ കൊവിഡ് വാക്‌സിന്‍

നേരത്തേ രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

Update: 2021-01-02 13:15 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സൗനജ്യമായി നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ആദ്യഘട്ടത്തില്‍ മുന്‍ഗണനയിലുള്ള മൂന്ന് കോടി പേര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തേ രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്.


ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും രണ്ട് കോടി മുന്നണി പ്രവര്‍ത്തകരും അടക്കം മൂന്ന് കോടി പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുക. ബാക്കിയുള്ള മുന്‍ഗണന വിഭാഗത്തില്‍ പെട്ട 27 കോടി പേര്‍ക്ക് എങ്ങനെ വാക്‌സിന്‍ വിതരണം നടത്തുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യം മുഴുവന്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു നേരത്തെ നടത്തിയ പ്രഖ്യാപനം.




Tags:    

Similar News