തിക്കോടിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന ആള്‍ മരിച്ചു

Update: 2020-08-16 16:36 GMT

തിക്കോടി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു. തിക്കോടി അങ്ങാടിയില്‍ അയ്യിട്ട വളപ്പില്‍ മമ്മദ് കോയ(55)യാണ് ഇന്ന് വൈകിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എഫ്.എല്‍.സി.ടിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. കൊവിഡ് പരിശോധനക്കു ശേഷം മൃതദേഹം തിങ്കളാഴ്ച കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മറവ് ചെയ്യുന്നതിന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഖബറടക്കം തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഭാര്യ: സക്കീന. മക്കള്‍: ഷഹാന, ഷര്‍ഷാദ്, സഫൂറ. സഹോദരങ്ങള്‍: കരീം, ഹമീദ്, സാദിഖ്, റംല, റുഖിയ, ബുഷ്‌റ, ഹൈറു. 

Tags:    

Similar News