ഉത്തരാഖണ്ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത് 2,382 പോലിസുകാര്‍ക്ക്; രോഗബാധിതരില്‍ 90 ശതമാനം പേരും വാക്‌സിനെടുത്തവരെന്ന് രേഖ
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത് 2,382 പോലിസുകാര്‍ക്ക്. രോഗം ബാധിച്ച പോലിസുകാരില്‍ 90 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് രോഗബാധിതരുടെ മുഴുവന്‍ കണക്കുകളും അധികൃതര്‍ പുറത്തുവിട്ടത്.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,240 പേര്‍ രോഗമുക്തരായി, 5 പേര്‍ മരിച്ചു.
മരിച്ച ്അഞ്ച് പേരില്‍ 2 പേര്‍ക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നു. മറ്റ് മൂന്നു പേര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല.
എന്തുകൊണ്ടാണ് ഇത്രയേറെ പേര്‍ക്ക്് കൊവിഡ് ബാധിച്ചതെന്ന ചോദ്യത്തിന് രോഗബാധ തീക്ഷ്ണമായിരുന്നില്ലെന്ന് ഡിഐജി നീലേഷ് ആനന്ദ് ഭാരെയ്ന്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ എടുത്തയാള്‍ക്ക് പിന്നീട് കൊവിഡ് വരില്ലെന്ന് വാക്‌സിന്‍ ഉറപ്പുനല്‍കുന്നില്ലെന്ന് ഡിഐജി ചൂണ്ടിക്കാട്ടി.
മരിച്ചവരില്‍ കുംഭമേളയില്‍ ഡ്യൂട്ടിയിലുണ്ടായിരുവന്ന പോലിസുകാരുമുണ്ട്. മരണങ്ങളും മതപരമായ ആഘോഷങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് ഡിഐജി അവകാശപ്പെട്ടു.
രോഗബാധിതരുടെ കുടുംബങ്ങളില്‍ 751 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 64 പേര്‍ മരിച്ചു.
ആദ്യ കൊവിഡ് തരംഗത്തില്‍ ഉത്തരാഖണ്ഡിലെ 1,982 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 8 പേര്‍ മരിക്കുകയും ചെയ്തു.
ഇതുവരെ ഉത്തരാഖണ്ഡ് പോലിസില്‍ 4,364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13 പേര്‍ മരിക്കുകയും ചെയ്തു.
ഉത്തരാഖണ്ഡില്‍ കൊവിഡ് വ്യാജമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് 32 എഫ്‌ഐആറുകളിലായി 46 പേരെ അറസ്റ്റ് ചെയ്തു.
മാസ്‌ക് ധരിക്കാത്ത 1.26 ലക്ഷം പേര്‍ക്കെതിരേയും സാമൂഹികഅകലം പാലിക്കാത്ത 2.61 ലക്ഷം പേര്‍ക്കെതിരേയും കേസെടുത്തു. ഇതുവരെ പിഴയിനത്തില്‍ 6.13 കോടി രൂപ ഈടാക്കി.