വയനാട് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.42 ശതമാനം

Update: 2021-11-28 11:07 GMT

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 335 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.42 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,32,109 ആയി. 1,29,336 പേര്‍ രോഗമുക്തരായി. നിലവില്‍ 1,977 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,848 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1116 പേര്‍ ഉള്‍പ്പെടെ ആകെ 13,612 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 638 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍

പുല്‍പ്പള്ളി 34 , മാനന്തവാടി 12 , പൂതാടി 11 , മുള്ളന്‍കൊല്ലി , ബത്തേരി 10 വീതം , മീനങ്ങാടി 8 , അമ്പലവയല്‍ , മേപ്പാടി , തിരുനെല്ലി , വെങ്ങപ്പള്ളി 7 വീതം , മുട്ടില്‍ , വൈത്തിരി 6 വീതം , നെന്മേനി , പനമരം 5 വീതം , കല്‍പ്പറ്റ , കണിയാമ്പറ്റ , വെള്ളമുണ്ട 4 വീതം , എടവക , കോട്ടത്തറ , മൂപ്പൈനാട് , തരിയോട് 3 വീതം , നൂല്‍പ്പുഴ , പൊഴുതന , തവിഞ്ഞാല്‍ 2 വീതം , പടിഞ്ഞാറത്തറ , തൊണ്ടര്‍നാട് ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 

Similar News