ഷോര്‍ട്‌സ് ധരിച്ച് ബാങ്ക് കൊടുത്ത സംഭവം ; വിശദീകരണവുമായി ഔഖാഫ് മന്ത്രാലയം
കുവൈത്ത് സിറ്റി : ഷോര്‍ട്‌സിട്ട് പള്ളിയില്‍ ബാങ്ക് കൊടുത്ത സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍ . പള്ളി വൃത്തിയാക്കുന്നതിടെ മഅ്‌രിബ് നമസ്‌കാരത്തിന്റെ സമയമായപ്പോള്‍ ബാങ്ക് വിളിക്കുകയായിരുന്നുവെന്നും കഴിഞ്ഞ 30 വര്‍ഷമായി പള്ളിയില്‍ മാന്യമായി ജോലി ചെയ്യുന്ന മുഅദ്ദിനാണ് ഇദ്ദേഹമെന്നും അധികൃതര്‍ വ്യക്തമാക്കി.
മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളിയിലെ ലൈബ്രറി വൃത്തിയാക്കുവാന്‍ എളുപ്പമുള്ള വസ്ത്രമെന്ന നിലയിലാണ് ഷോര്‍ട്ട്‌സ് ഇട്ടതെന്നും ഇതിനിടയില്‍ പ്രാര്‍ത്ഥനയ്ക്കുള്ള സമയം വന്നപ്പോള്‍ ബാങ്ക് കൊടുക്കുകയാണ് ഉണ്ടായതെന്നും ഔഖാഫ് പ്രതിനിധി ഡോ . അബ്ദുല്ല അല്‍ ഷെയര്‍ഖ അറിയിച്ചു. റിഹാബിലെ അബ്ദുല്ല ബിന്‍ ജാഫര്‍ പള്ളിയിലാണു സംഭവം നടന്നത് . പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ ഒരാള്‍ സംഭവം വിഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയായിരുന്നു .