ബാങ്ക് വിളിക്ക് പകലിലും ഉച്ചഭാഷിണിയുടെ ആവശ്യമില്ലെന്ന് കര്‍ണാടക മന്ത്രി
കര്‍ണാടക സംസ്ഥാന ബോര്‍ഡ് ഓഫ് സംസ്ഥാനത്തെ എല്ലാ പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും രാത്രി 10 നും രാവിലെ 6 നും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായിരുന്നു.
ന്യൂഡല്‍ഹി: പകല്‍ സമയങ്ങളിലും ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന് കര്‍ണാടക ഹജ്ജ്-വഖഫ് മന്ത്രി ആനന്ദ് സിങ്. പള്ളികളില്‍ ബാങ്കുവിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതു മൂലമുണ്ടായ അസ്വസ്ഥതയെക്കുറിച്ച് കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുവിളി കാരണം അസ്വസ്ഥതയുണ്ടെന്ന് ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹരജി ഉണ്ട്. പോലിസ് ഇക്കാര്യം ക്രമീകരിക്കും. ഇത് ഒരു മതത്തിനും സമുദായത്തിനും എതിരല്ല. ദിവസം മുഴുവന്‍ ഉച്ചഭാഷിണികളിലൂടെ പള്ളിയില്‍ ബാങ്ക് വിളിക്കേണ്ട ആവശ്യമില്ല. എല്ലാവരുമായും സംസാരിച്ച് ഞങ്ങള്‍ ഇത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
കര്‍ണാടക സംസ്ഥാന ബോര്‍ഡ് ഓഫ് സംസ്ഥാനത്തെ എല്ലാ പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും രാത്രി 10 നും രാവിലെ 6 നും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായിരുന്നു. രാത്രി 10നും രാവിലെ ആറിനുമിടയില്‍ സുബഹി ബാങ്ക് വിളിക്ക് ഉച്ചഭാഷിണി നിരോധിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണ് തീരുമാനത്തിനു പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ബാങ്കുവിളിക്ക് നിരോധനം ബാധിക്കില്ലെന്നു പറഞ്ഞ് പുതിയ സര്‍ക്കുലര്‍ വഖ്ഫ് ബോര്‍ഡ് പുറത്തിറക്കുകയായിരുന്നു.
'No need for loudspeakers throughout the day for Azan': Karnataka minister