നികുതി വെട്ടിപ്പ് കേസ്: ആദായ നികുതി ഉദ്യോഗസ്ഥര്‍ റോബര്‍ട്ട് വദ്രയില്‍നിന്ന് മൊഴിയെടുത്തു
ലണ്ടനില്‍ 12 മില്യണ്‍ പൗണ്ട് സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ റോബര്‍ട്ട് വാദ്രക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂഡല്‍ഹി: നികുതിവെട്ടിപ്പ് സംബന്ധിച്ച കേസില്‍ വ്യവസായിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വദ്രയുടെ ഓഫിസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തി. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി മുഖാന്തിരം യുകെയില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് ഉദ്യോഗസ്ഥരെത്തിയത്.
കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാറിലെ വാദ്രയുടെ ഓഫിസിലെത്തിയ സംഘം വാദ്രയുടെ മൊഴിയെടുത്തു. ലണ്ടനില്‍ 12 മില്യണ്‍ പൗണ്ട് സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ റോബര്‍ട്ട് വാദ്രക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ഇദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കേസുകള്‍ക്ക് പിന്നിലെന്നാണ് റോബര്‍ട്ട് വാദ്ര പറയുന്നത്.