മുംബൈ: മഹാരാഷ്ട്രയില്‍ 10,066 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 59,97,587 ആയി. ചൊവ്വാഴ്ചയെ അപേക്ഷിച്ച് ബുധനാഴ്ച പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച 8,473 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 57,53,290 പേരാണ് രോഗമുക്തരായത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 163 പേര്‍ മരിച്ചു. റിപോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയ 345 മരണങ്ങള്‍ക്കു പുറമെയാണ് ഇത്.
സംസ്ഥാനത്ത് ഇതുവരെ 1,19,303 പേര്‍ കൊവിഡിനിരയായി മരിച്ചിട്ടുണ്ട്.