ദര്‍ഭാന്‍ഗ: ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ അജ്ഞാതര്‍ വെടിവച്ച് പരിക്കേല്‍പ്പിച്ചു. ബയഘട്ട് നിയമസഭാ നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്കാണ് വെടിയേറ്റത്. അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബീഹാറില്‍ മൂന്നു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഏഴാം തിയ്യതിയാണ് നടക്കേണ്ടത്. 33,782 പോളിങ് സ്‌റ്റേഷനുകളിലായി മൂന്നാം ഘട്ടത്തില്‍ 33,782 കണ്‍ട്രോള്‍ യൂണിറ്റുകളും 45,953 ബാലറ്റ് യൂണിറ്റുകളും 33,782 വിവിപാറ്റും ഉപയോഗിക്കുന്നുണ്ട്.
നവംബപര്‍ 10ന് വോട്ടെണ്ണല്‍ നടക്കും.