രാജപക്‌സെയുടെ പലായനത്തിനു പിന്നില്‍ ഇന്ത്യ? നിഷേധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

Update: 2022-07-13 05:36 GMT

ന്യൂഡല്‍ഹി: ഗോതബയ രാജപക്‌സെയുടെ മാലദ്വീപിലേക്കുളള പലായനത്തിന് വഴിയൊരുക്കിയത് ഇന്ത്യയല്ലെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ട്വിറ്ററിലൂടെയാണ് ഹൈക്കമ്മീഷന്‍ തങ്ങളുടെ പങ്ക് നിഷേധിച്ചത്.

ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ഊഹാപോഹങ്ങളുമാണെന്നാണ് ഹൈക്കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നുള്ള കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. 

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ യാത്രയ്ക്കുള്ള സഹായം ചെയ്തത് ഇന്ത്യയാണെന്ന മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതവും ഊഹാപോഹവുമാണെന്ന്: ശ്രീലങ്കയിലെ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ ശ്രീലങ്കന്‍ ജനതയെ പിന്തുണയ്ക്കുമെന്നും അടുത്ത ട്വീറ്റില്‍ പറയുന്നു.

രാജ്യത്തെ പാപ്പരാക്കിയെന്ന ആരോപണം നേരിടുന്ന രാജപക്‌സെ തനിക്കെതിരേയുള്ള പ്രതിഷേധം രൂക്ഷമായതോടെയാണ് മാലദ്വീപിലേക്ക് മിലിറ്ററി വിമാനത്തില്‍ പലായനം ചെയ്തത്. അദ്ദേഹത്തോടൊപ്പം ഭാര്യയും രണ്ട് സുരക്ഷാഭടന്മാരുമാണ് ഉള്ളത്. മിലിറ്ററി വിമാനത്തിലായിരുന്നു യാത്ര. അദ്ദേഹം മാലദ്വീപിലെത്തിയെന്ന വാര്‍ത്ത ചൈനീസ് മാധ്യമങ്ങള്‍ വഴി പുറത്തുവന്നിട്ടുണ്ട്.

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം ഭരണഘടനാപരമായ അധികാരമുള്ള പ്രസിഡന്റിനെ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയോടെ അദ്ദേഹത്തിന്റെ ഭാര്യയോടും സുരക്ഷാഭടന്മാര്‍ക്കുമൊപ്പം മാലദ്വീപിലേക്ക് വ്യോമസേനയുടെ വിമാനത്തില്‍ ജൂലൈ 13ാം തിയ്യതി അയ്യതായി വ്യോമസേനയുടെ കുറിപ്പില്‍ പറയുന്നു.

പ്രസിഡന്റ് രാജ്യം വിട്ടതായി പ്രധാമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചു. 

Tags:    

Similar News