രാജ്യത്ത് 24 മണിക്കൂറില്‍ 53,601 പേര്‍ക്ക് കൊവിഡ്, 871 മരണം; ആകെ മരണം 45,257
രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുളളത്.
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 53,601 പേര്‍ക്ക്. 871 ആളുകള്‍ മരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 22.68 ലക്ഷം ആളുകളാണ് രോഗബാധിതരായത്. 15.83 ലക്ഷം പേര്‍ രോഗമുക്തി നേടി. ഇതുവരെ 45,257 പേര്‍ മരിച്ചു. നിലവില്‍ 6.39 ലക്ഷം പേരാണ് ചികില്‍സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുളളത്. രാജ്യത്ത് 28.21% ആണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം. 69.80% പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്രയില്‍ ഇന്നലെ 9,181 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 293 പേര്‍ മരിച്ചു. കൊവിഡ് ബാധിച്ചു മരിച്ച പൊലിസുകാരുടെ എണ്ണം 116 ആയി. ആന്ധ്രയില്‍ ഇന്നലെ 7,665 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 80 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗികള്‍ 2.35 ലക്ഷമായി. ഇതുവരെ 2,116 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്നുലക്ഷം കടന്നു. കേരളത്തില്‍നിന്നെത്തിയ എട്ടുപേര്‍ അടക്കം 5,914 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 114 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 5,041 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 4,267 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 114 പേര്‍ മരിച്ചു.കേരളത്തില്‍ ഇന്നലെ 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,295 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.