ദോഹ: താലിബാന് നേതാവുമായി ഇന്ത്യ ചര്‍ച്ച നടത്തി. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഇന്ത്യന്‍ എംബസിയിലായിരുന്നു ഇന്ത്യ താലിബാന് കൂടിക്കാഴ്്ച്ച. അഫ്ഗാനില്‍ താലിബാന് രണ്ടാമതും ഭരണം പിടിച്ച ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രതിനിധി താലിബാനുമായി ചര്‍ച്ച നടത്തിയത്.
താലിബാന് നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാന്കാസിയും ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലും തമ്മിലായിരുന്നു കൂടിക്കാഴ്ച്ച. പ്രധാനമായും അഫ്ഗാനിലെ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടത്തിയത്.