ഇന്ത്യാ രാജ്യത്തെ ഗുജറാത്തിലേക്ക് ചുരുക്കി കെട്ടുന്നു: പി ആര്‍ സിയാദ്
ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഭരണം നയിക്കുമ്പോള്‍ മതിയായ ചര്‍ച്ചകള്‍ പോലും നടത്താതെ ബില്ലുകള്‍ ഓരോന്നായി പാസാക്കുകയാണ്
കുറ്റ്യാടി: ഇന്ത്യാ രാജ്യത്തെ ഗുജറാത്തിലേക്ക് ചുരുക്കുന്ന നയമാണ് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. പ്രധാനവകുപ്പുകളില്‍ അവരോധിക്കപ്പെടുന്ന ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പരിഗണന ലഭിക്കുന്ന വ്യാപാരികളില്‍ അധികപേരും ഗുജറാത്തില്‍ നിന്നാവുന്നത് അതാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കുറ്റ്യാടി മണ്ഡലം പ്രധിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഭരണം നയിക്കുമ്പോള്‍ മതിയായ ചര്‍ച്ചകള്‍ പോലും നടത്താതെ ബില്ലുകള്‍ ഓരോന്നായി പാസാക്കുകയാണ്. പ്രതിപക്ഷം മൗനത്തിലാണ്. ഭയത്തോടെയാണ് പ്രതിപക്ഷം മുന്നോട്ടു പോവുന്നത്. സ്വതന്ത്രമായ ചര്‍ച്ചകള്‍ പോലും പാര്‍ലമെന്റില്‍ ഉയര്‍ന്നു വരാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കുഞ്ഞാബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, സലീം കാരാടി (ജില്ല ജനറല്‍ സെക്രട്ടറി), എന്‍ കെ റഷീദ് ഉമരി (ജില്ല ട്രഷററര്‍), റഫീഖ് മാസ്റ്റര്‍, അഷ്‌റഫ് എ ടി കെ സംസാരിച്ചു. കുറ്റിയാടി മണ്ഡലം ഭാരവാഹികളായി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ (പ്രസിഡന്റ്), റഷീദ് മാസ്റ്റര്‍ കടമേരി, ഹമീദ് കല്ലുമ്പുറം (വൈസ് പ്രസിഡന്റുമാര്‍), എന്‍ കെ റഷീദ് ഉമരി (സെക്രട്ടറി), സമീറ മുഹമ്മദ്, ശംസുദ്ധീന്‍ (ജോയിന്റ് സെക്രട്ടറി), സാദിക്ക് ബാങ്ക്‌റോഡ് (ട്രഷറര്‍), അബ്ദുല്‍ മജീദ്, നാസര്‍ മേടിയേരി, ഷഫീന അഷ്‌കര്‍, നവാസ് കണ്ണാടി (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. സലീം കാരാടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.