ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് 5 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ വ്യാഴാഴ്ച കയറ്റിയയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം. 'വാക്‌സിന്‍ സാഹോദര്യ'ത്തിന്റെ ഭാഗമായാണ് വാക്‌സിന്‍ കയറ്റിയയ്ക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊവിഷീല്‍ഡാണ് അയയ്ക്കുന്നത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഏഴ് രാഷ്ട്രങ്ങളിലേക്ക് ഇതിനകം കൊവിഡ് വാക്‌സിന്‍ എത്തിച്ചതായും മന്ത്രാലയം അറിയിച്ചു.
സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉദ്പ്പാദിപ്പിച്ച കൊവിഡ് വാക്‌സിനാണ് ശ്രീലങ്കയിലേക്ക് അയയ്ക്കുന്നത്. ഓക്‌സ്ഫഡും ആസ്ട്രാസെനെക്കയും സംയുക്തമായാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചെടുത്തത്.
കഴിഞ്ഞ സപ്തംബറില്‍ നടന്ന ശ്രീലങ്ക, ഇന്ത്യ ഉന്നതതല ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി കൊവിഡ് വാക്‌സിന്‍ ശ്രീലങ്കയ്ക്ക് നല്‍കുമെന്ന് വ്ഗാദാനം ചെയ്തിരുന്നു.