ഗസയിലെ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ഇന്ത്യ

Update: 2025-01-16 06:31 GMT

ന്യൂഡല്‍ഹി: ഇസ്രായേലും ഹമാസും തമ്മിലുള്ള ഗസ വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്ത് ഇന്ത്യ.ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറും വെടിനിര്‍ത്തലും ഗസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ മാനുഷിക സഹായ വിതരണത്തിന് നയിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.എല്ലാ ബന്ദികളെയും മോചിപ്പിക്കാനും വെടിനിര്‍ത്തല്‍ നടത്താനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനും തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഗസയില്‍ 15 മാസത്തെ സംഘര്‍ഷത്തിന് ശേഷമാണ് കരാര്‍ സംബന്ധിച്ച പ്രഖ്യാപനം.യുഎസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെക്കുകയും ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്ത ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ള കരാറിലാണ് ഇരുകക്ഷികളും ഒപ്പിട്ടിരിക്കുന്നത്. മൂന്നുഘട്ടമായാണ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാവുക

അതേസമയം, അല്‍ഖസ്സം ബ്രിഗേഡ് ഇസ്രായേലിന് എല്‍പ്പിച്ച മാരകമായ പ്രഹരം ചരിത്രത്തില്‍ എക്കാലവും നിലനില്‍ക്കുമെന്ന് ഹമാസ് രാഷ്ട്രീയ കാര്യസമിതി അംഗം ഡോ. ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ലോകം ഇതുവരെ കാണാത്ത ഇഛാശക്തിയോടെയാണ് അല്‍ഖസ്സം ബ്രിഗേഡ് പ്രവര്‍ത്തിച്ചതെന്നും ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

Tags:    

Similar News