ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
12.92 മീറ്റര്‍ നീളവും 2.38 മീറ്റര്‍ വീതിയും ഉള്ള ഹെലികോപ്റ്ററിന്റെ ഉയരം 3.09 മീറ്ററാണ്.
ബോംദിലാ: ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റാ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. അരുണാചല്‍ പ്രദേശിലാണ് അപകടം. ലഫറ്റ് കേണല്‍ വിനയ് ബാനു റെഡ്ഡി, മേജര്‍ ജയന്താ എന്നിവരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ മണ്ഡാല വനമേഖലയില്‍ തകര്‍ന്നതായാണ് വിവരം. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായി ബന്ധം നിലച്ചിരുന്നു. രണ്ട് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പര്‍വത മേഖലയില്‍ ബോംണ്ടി എന്ന സ്ഥലത്താണ് ഇത് തകര്‍ന്നുവീണതെന്ന് കരുതുന്നു. പൈലറ്റുമാര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പര്‍വത മേഖലകളില്‍ പറക്കാന്‍ സാധിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് ചീറ്റ ഹെലികോപ്റ്റര്‍. 12.92 മീറ്റര്‍ നീളവും 2.38 മീറ്റര്‍ വീതിയും ഉള്ള ഹെലികോപ്റ്ററിന്റെ ഉയരം 3.09 മീറ്ററാണ്. അഞ്ച് സീറ്റുകളുള്ള ചീറ്റാ ഹെലികോപ്റ്ററുകള്‍ സ്പീഡില്‍ മികച്ച ലോക റെക്കോഡുള്ളതാണ്. ജോധ്പൂര്‍ എയര്‍ ബെയ്‌സില്‍ നിന്നും ഫലോഡി എയര്‍ബെയ്‌സിലേക്ക് പോകവെയാണ് അപകടം.