സ്‌കൂള്‍ തുറക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

സ്‌കൂളുകളില്‍ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ ഉണ്ടാകാതിരിക്കുതാണ് നല്ലത്.

Update: 2021-09-23 06:18 GMT

കോഴിക്കോട്: സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഐഎംഎ പിന്തുണ അറിയിച്ചത്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ വേണം. സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരും നിര്‍ബന്ധമായും വാക്‌സിന്‍ എടുത്തിരിക്കണമെന്നും ഐഎംഎ നിര്‍ദ്ദേശിച്ചു.


ക്ലാസുകള്‍ക്ക് ഇടയില്‍ ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്‌കൂളുകളില്‍ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ ഉണ്ടാകാതിരിക്കുതാണ് നല്ലത്. ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും വാക്‌സിന്‍ എടുത്തവരാണെന്ന് ഉറപ്പിക്കണം. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പഠന കേന്ദ്രങ്ങളില്‍ ക്യംപ് സജ്ജമാക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സന്നദ്ധരാണെന്നും ഐഎംഎ മുഖ്യമന്ത്രിയെ അറിയിച്ചു.




Tags:    

Similar News