ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്തി
രാജ്യം നിര്‍ണായക തിരഞ്ഞെടുപ്പിനെ നേരിടുന്ന ഈ ഘട്ടത്തില്‍ ജയിക്കുന്ന ആളുകള്‍ക്ക് വോട്ടു ചെയ്യുക എന്ന രീതി മാറ്റി ജയിക്കേണ്ട ആളുകള്‍ ആര് എന്ന് വിലയിരുത്തി അവര്‍ക്കു വോട്ട് ചെയ്യണം എന്ന് സമ്മേളനങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

ബഹ്‌റൈന്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ കേരള ഘടകം അതിന്റെ വിവിധ ബ്രാഞ്ചുകളുടെ സമ്മേളനനങ്ങള്‍ നടത്തി. നമ്മുടെ രാജ്യം വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന ഈ ഘട്ടത്തില്‍ ജയിക്കുന്ന ആളുകള്‍ക്ക് വോട്ടു ചെയ്യുക എന്ന രീതി മാറ്റി ജയിക്കേണ്ട ആളുകള്‍ ആര് എന്ന് വിലയിരുത്തി അവര്‍ക്കു വോട്ട് ചെയ്യണം എന്ന് സമ്മേളനങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ ജനാധിപത്യം പണാധിപത്യത്തിനു വഴി മാറാന്‍ കാരണം ഇന്ത്യന്‍ ജനത ജനാധിപത്യ അധികാരങ്ങളെ കുറിച്ച് ബോധവന്‍മ്മാര്‍ അല്ലാത്തത് കൊണ്ടാണെന്നും , അഞ്ചു വര്‍ഷം കൂടുമ്പോള്‍ ആരെയെങ്കിലും വോട്ട് ചെയ്തു വിജയിപ്പിക്കുക എന്ന ചിന്താഗതിയെ ജനാധിപത്യത്തിലെ രാജാക്കന്‍മാര്‍ തങ്ങള്‍ ജനങ്ങളാണെന്നു അവര്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യം ശക്തിപ്പെടുകയൊള്ളു എന്നും സമ്മേളനം വിലയിരുത്തി.
മുഹറഖ് ബ്രാഞ്ച് സമ്മേളനത്തിന് നബീല്‍ തിരുവള്ളൂരും , റിഫാ ബ്രാഞ്ച് സമ്മേളനത്തിന് ജലീല്‍ ചെറുവണ്ണൂരും , ഹൂറ ബ്രാഞ്ച് സമ്മേളനത്തിന് സമീര്‍ മാട്ടൂലും ,മനാമ സൂഖ് ബ്രാഞ്ച് സമ്മേളനത്തിന് സിദ്ധീക്ക് മഞ്ചേശ്വരവും നേതൃത്വം നല്‍കി .അലി അക്ബര്‍ മുഘ്യ പ്രഭാഷണവും റഫീഖ് അബ്ബാസ് നാട്ടില്‍ മത്സരിക്കുന്ന സ്ഥാര്‍ത്ഥികളെ പരിചയപ്പെടുത്തുകയും ചെയ്തു.