ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സനദ് ചാമ്പ്യന്മാര്‍

Update: 2022-03-12 16:50 GMT

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു. മുഹറഖ്, ഗുദൈബിയ, ബുദൈയ, മനാമ, റിഫാ, സനദ് എന്നിങ്ങനെ ആറ് മേഖലകളായി തിരിച്ചാണ് മല്‍സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ മനാമ റണ്ണര്‍അപ്പും സനദ് ചാമ്പ്യന്മാരുമായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അലി അക്ബര്‍ മല്‍സരം ഉദ്ഘാടനം ചെയ്തു. നിരവധി പേര്‍ കാണികളായെത്തിയിരുന്നു. 

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം എന്നിവര്‍ സന്നിഹിതരായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് ജനറല്‍ സെക്രട്ടറി വി കെ മുഹമ്മദ് അലി, വൈസ് പ്രസിഡന്റ് അഷറഫ് പാതിരാപറ്റ, ജോയിന്റ് സെക്രട്ടറി അസീര്‍ പാപ്പിനിശ്ശേരി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌പോര്‍ട്‌സ് സെക്രട്ടറി മുസ്തഫ ടോപ്മാന്‍, റംഷി വയനാട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഫുട്‌ബോള്‍ ടീം മാനേജര്‍ നിയാസ്, ക്യാപ്റ്റന്‍ അരുണ്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. 

Tags:    

Similar News