'ഇന്ത്യന്‍ ഭരണഘടനയുടെ ഭാവി'; ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിപ്പബ്ലിക് ദിന പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
റിയാദ്: രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം, റിയാദ് സ്‌റ്റേറ്റ് കമ്മിറ്റി കുട്ടികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ പ്രസക്തിയും, അത് നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.
'ഇന്ത്യന്‍ ഭരണഘടനയുടെ ഭാവി' എന്ന വിഷയത്തില്‍ മൂന്ന് മിനിറ്റില്‍ കവിയാത്ത പ്രസംഗം വീഡിയോ രൂപത്തില്‍ ജനുവരി 20 ന് മുന്‍പായി ഇതിനോടൊപ്പമുള്ള വാട്‌സാപ്പ് നമ്പറിലേക്ക് അയക്കണം. 13 വയസ് കവിയാത്ത കുട്ടികളെ ആണ് മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. നാട്ടില്‍ നിന്നുള്ള കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വീഡിയോ അയക്കേണ്ട വാട്‌സാപ്പ് നമ്പര്‍: 966 530 398 731.