49 രാജ്യങ്ങളിലെ എഴുത്തുകാരെ പിന്‍തള്ളി: ഇന്ത്യന്‍ യുവതിക്ക് കോമണ്‍വെല്‍ത്ത് ചെറുകഥ പുരസ്‌ക്കാരം
5000 പൗണ്ടാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. ഇത് 468974 രൂപക്ക് തുല്യമാണ്.
ലണ്ടന്‍: 49 രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തിലധികം സാഹിത്യകാരന്‍മാരെ പിന്‍തള്ളി ഇന്ത്യന്‍ യുവതി കഥാരചനയില്‍ ഒന്നാം സ്ഥാനം നേടി. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നുള്ള കൃതിക പാണ്ഡെയാണ് 2020ലെ കോമണ്‍വെല്‍ത്ത് ഷോര്‍ട്ട് സ്‌റ്റോറി പുരസ്‌കാരത്തിന് അര്‍ഹയായത്. 5000 പൗണ്ടാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. ഇത് 468974 രൂപക്ക് തുല്യമാണ്.
മുസ്‌ലിം ബാലനെ പ്രണയിച്ച ഹിന്ദു പെണ്‍കുട്ടിയുടെ കഥയാണ് കൃതികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് വിധികര്‍ത്താക്കളാണ് കഥ തിരഞ്ഞെടുത്തത്. യു എസിലെ മെസാച്ചുസൈറ്റില്‍ എംഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് കൃതിക.