ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് സൗദി വിടാന്‍ അവസരം
ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അവസരമുള്ളതെന്നും അത്തരക്കാര്‍ ഇന്ത്യന്‍ എംബസിയുമായോ കോണ്‍ുസുലേറ്റുമായോ ബന്ധപ്പെടണമെന്നും ഇന്ത്യന്‍ എംബസി കമ്മ്യുനിറ്റി വെല്‍ഫയര്‍ കോണ്‍സുലര്‍ ദേശ് ബന്ദു ഭാട്ടി പറഞ്ഞു.
റിയാദ്: ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് തര്‍ഹില്‍ വഴി രാജ്യം വിടാന്‍ അവസരം. ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അവസരമുള്ളതെന്നും അത്തരക്കാര്‍ ഇന്ത്യന്‍ എംബസിയുമായോ കോണ്‍ുസുലേറ്റുമായോ ബന്ധപ്പെടണമെന്നും ഇന്ത്യന്‍ എംബസി കമ്മ്യുനിറ്റി വെല്‍ഫയര്‍ കോണ്‍സുലര്‍ ദേശ് ബന്ദു ഭാട്ടി പറഞ്ഞു.
ഒരു ദിവസം 50ഓളം പേര്‍ക്ക് മാത്രമേ തര്‍ഹീലിന്റെ പ്രയോജനം ലഭിക്കു. അടുത്ത ഞായറാഴ്ച മുതലാണ് തര്‍ഹീല്‍ നടപടികള്‍ തുടങ്ങുകയെങ്കിലും ഇന്ന് മുതല്‍ തന്നെ എംബസികളിലും കോണ്‍ുസുലേറ്റുകളിലുമെത്തി രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് ആവശ്യമായ യാത്രാരേഖകള്‍ ഉടന്‍ ഇഷ്യു ചെയ്യും. എന്നാല്‍ കമ്പനികളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ ഇഖാമയിലുള്ളവരും കേസിലകപ്പെട്ട് മത്‌ലൂബ് ആയവരും റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഹുറൂബ് കേസുകള്‍ പരിഗണിക്കും. ഇന്ത്യന്‍ എംബസ്സി ടോള് ഫ്രീ നമ്പര്‍: 8002471234.