യുദ്ധഭീതി: ഇറാനിലേക്കും ഇസ്രായേലിലേയ്ക്കും യാത്രാവിലക്കുമായി വിദേശകാര്യ മന്ത്രാലയം

Update: 2024-04-13 04:46 GMT

ന്യൂഡല്‍ഹി: യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാരോട് നിര്‍ദേശിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാനും യാത്രകള്‍ പരമാവധി കുറയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയിലെ ദമാസ്‌കസിലുള്ള ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിനു തിരിച്ചടി നല്‍കുമെന്ന ഇറാന്റെ പ്രഖ്യാപനത്തോടെ യുദ്ധഭീതി വര്‍ധിച്ചിട്ടുണ്ട്.

Tags:    

Similar News