
ഹോർമോസ്ഗാൻ: ഇറാനിലെ ഹോർമോസ്ഗാനിലെ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തിൽ 1000 ത്തിലധികം പേർക്ക് പരിക്കേറ്റു.
നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. സർക്കാർ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി ഇറാന്റെ ഐആർഐബി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. സ്ഫോടന കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
സ്ഫോടനത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്താൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഞായറാഴ്ച തുറമുഖം സന്ദർശിച്ചു.
അഞ്ച് പ്രവിശ്യകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാകുമെന്നും ദേശീയ ദുരന്ത നിവാരണ സംഘടനയുടെ തലവൻ ഹൊസൈൻ സജെദീനിയ അറിയിച്ചു.