രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 26,496; മരണം 824

Update: 2020-04-26 04:28 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,990 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 26,496 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 19,868 പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. 824 പേര്‍ മരിച്ചു. 5,804 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയോ രാജ്യം വിടുകയോ ചെയ്തു. 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 49.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്, 7,628 പേര്‍. ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്. സംസ്ഥാനത്ത് മാത്രം 323 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 1,076 പേരുടെ രോഗം ഭേദമായി.

ഗുജറാത്തും ഡല്‍ഹിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 3,071 ഉം 2,625 ഉം രോഗികള്‍. ഗുജറാത്തില്‍ 282 പേരുടെ രോഗം ഭേദമായി 133 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 869 പേരുടെ രോഗം ഭേദമായി 54 പേര്‍ മരിച്ചു.

തമിഴ് നാട്ടില്‍ രോഗം സ്ഥിരീകരിച്ചത് 1,821 പേര്‍ക്കാണ്. 960 പേര്‍ രോഗമുക്തി നേടി, 33 പേര്‍ മരിച്ചു.

മധ്യപ്രദേശില്‍ 2,096 പേര്‍ കൊവിഡ് പോസിറ്റീവ് ആയി. 210 പേര്‍ രോഗവിമുക്തി നേടി. 99 പേര്‍ മരിച്ചു. 

Tags:    

Similar News