ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം; എതിരാളി ഓസ്‌ട്രേലിയ

Update: 2024-01-13 03:30 GMT

റയാന്‍: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനില്‍ ഛേത്രിയുടെ നീലപ്പടയ്ക്കുള്ളത്. കഴിഞ്ഞ ചാംപ്യന്‍ഷിപ്പില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ പക്ഷേ യുഎഇയോടും ബഹ്‌റൈനോടും പരാജയപ്പെട്ടു. ഇത്തവണ ഓസ്‌ട്രേലിയയ്‌ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.

ഖത്തറില്‍ 2022 ഒക്ടോബറില്‍ നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ. ശക്തരായ എതിരാളികളെ തോല്‍പ്പിക്കുക ഇന്ത്യയ്ക്ക് ഏറെ പ്രയാസകരമാണ്. എങ്കിലും അടുത്ത ലോകകപ്പിന് യോഗ്യതാ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയോട് കീഴടങ്ങിപോരുന്നത് താല്‍പ്പര്യമുണ്ടാകില്ല. ഖത്തറില്‍ ലഭിക്കുന്ന ആരാധക പിന്തുണയും വലുതാണെന്നും സുനില്‍ ഛേത്രി പ്രതികരിച്ചു.






Tags:    

Similar News