അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം
ഈ വര്‍ഷത്തെ രണ്ടാമത്തെ ശിശുമരണമാണിത്
പാലക്കാട്:അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്‍ നഞ്ചമ്മാള്‍ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്.പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം. ഈ വര്‍ഷത്തെ രണ്ടാമത്തെ ശിശുമരണമാണിത്.
കഴിഞ്ഞ പത്തൊമ്പതാം തിയതിയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രക്തക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം.26നാണ് കുഞ്ഞ് ജനിച്ചത്.രണ്ട് കിലോ ഭാരമുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.