അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; 23 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

Update: 2020-06-14 12:35 GMT

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മുള്ളിയിലെ കുട്ടപ്പന്‍ കോളനിയിലെ രജിത-രഞ്ജിത്ത് ദമ്പതികളുടെ 23 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം അട്ടപ്പാടിയില്‍ മരണപ്പെട്ട നവജാതശിശുക്കളുടെ എണ്ണം ആറായി. ജനന സമയത്ത് കുട്ടിക്ക് തുക്കക്കുറവുണ്ടായിരുന്നു. 1.60 കിലോയായിരുന്നു കുട്ടിയുടെ ഭാരം. തൂക്കക്കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കാരണം പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിലേയ്ക്ക് കുഞ്ഞിനെ മാറ്റുന്നതിനിടെയാണ് മരണപ്പെട്ടത്.




Tags:    

Similar News